Attack | വയനാട്ടില്‍ കാട്ടാന ആക്രമണം; കര്‍ണാടക സ്വദേശിയായ 22 കാരന് ദാരുണാന്ത്യം
● ആക്രമണം കര്‍ണാടകയിലേക്ക് പോകുന്നതിനിടെ.
● വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി.
● കുടുംബത്തിന് സഹായധനം നല്‍കുമെന്ന് മന്ത്രി.
വയനാട്: (KasargodVartha) പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ 22 കാരന് ദാരുണാന്ത്യം.
കുട്ടയിലെ വിഷ്ണു (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
വിവരമറിഞ്ഞതോടെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടര്‍ന്ന് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറം കരുളായി വനത്തില്‍ മണി (37) എന്ന ആദിവാസി യുവാവിനെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കരുളായിയില്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് മണിയെയും കൂടെയുള്ളവരെയും കാട്ടാന ആക്രമിച്ചത്. മണിക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. കാട്ടാന ആക്രമിച്ച മണിയെ ഒന്നരകിലോമീറ്ററോളം ചുമന്നാണ് വാഹനസൗകര്യമുള്ള സ്ഥലത്ത് എത്തിച്ചത്.
യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു. വന്യജീവി ആക്രമണത്തിന്റെ തോത് കുറഞ്ഞു വരികയാണെന്നും മരണ നിരക്ക് കുറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
#Wayanad #elephantattack #Kerala #wildlife #forest #tragedy #India