കളിക്കിടെ പിഞ്ചുകുഞ്ഞ് വീട്ടിനടുത്ത തോട്ടില്‍വീണു മരിച്ചു
Jun 29, 2013, 20:48 IST
പെരിയ: പിഞ്ചുകുഞ്ഞ് വീട്ടിനടുത്ത തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പാക്കം ആലക്കോട്ടെ പരേതനായ ശരവണന്റെ മകന്‍ അഖില്‍ ശരവണനാണ് (രണ്ട്) ശനിയാഴ്ച രാവിലെ 9.30 മണിയോടെ മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുപരിസരത്തെ തോട്ടിലേക്ക് വീണ കുട്ടി ഒഴുക്കില്‍പെടുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരനായ ഒരാള്‍ തോട്ടിലിറങ്ങി കുട്ടിയെ കരക്കെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവ് ശരവണന്‍ രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍വെച്ചാണ് മരണപ്പെട്ടത്. അതിന്റെ ദുഃഖം മാറുംമുമ്പേയുണ്ടായ കുട്ടിയുടെ അപകടമരണം കുടുംബത്തിന് താങ്ങാനാവാത്ത ആഘാതമായി. ലതയാണ് അമ്മ. നാല് വയസുള്ള അതുല്‍ ശരവണന്‍ സഹോദരനാണ്.
Keywords: Small baby, Death, Kanhangad, Periya, Son, Brothers, Obituary, Malayalam News, Pakkam, Kasaragod, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.