Tragedy | പാകിസ്താനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംഭവിച്ച 2 ബസ് അപകടങ്ങളില്‍ തീര്‍ഥാടകര്‍ ഉള്‍പെടെ 36 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്കേറ്റു
ഇസ്ലാമാബാദ്: (KasargodVartha) പാക്കിസ്ഥാനില്‍ (Pakistan) ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംഭവിച്ച രണ്ട് ബസ് അപകടങ്ങളില്‍ (Bus Accident) തീര്‍ഥാടകര്‍ (Pilgrims) ഉള്‍പെടെ 36 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇറാഖില്‍ നിന്ന് ഇറാനിലൂടെ മടങ്ങുകയായിരുന്ന മുസ്ലിം തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസ് തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഹൈവേയില്‍നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞുവീണായിരുന്നു ആദ്യ അപകടം. ഇതില്‍ 12 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്‌ബെല ജില്ലയിലൂടെ കടന്നുപോകുമ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ലോക്കല്‍ പൊലീസ് മേധാവി ഖാസി സാബിര്‍ പറഞ്ഞു. തീര്‍ഥാടകരുടെ മൃതദേഹം പഞ്ചാബ് പ്രവിശ്യയിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് ബലൂചിസ്ഥാനിലെ അധികൃതര്‍ അറിയിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം, കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട ജില്ലയില്‍ മറ്റൊരു ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്. 7 പേര്‍ക്ക് പരുക്കേറ്റതായും പാക് അധീന കശ്മീരിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒമര്‍ ഫാറൂഖ് പറഞ്ഞു.
അപകടത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
#Pakistan #busaccident #tragedy #pilgrims #disaster #safety #breakingnews