മേട്ടുപ്പാളയത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പള്ളിക്കര സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു
Sep 27, 2013, 13:02 IST
പള്ളിക്കര: ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിക്കര കീക്കാനത്തെ ഷേയ്ഖ് അഹമദ് - ഷക്കീനബി ദമ്പതികളുടെ മകന്‍ ഷേയ്ഖ് അനീസ് (25), സലാം - ഫൈറുസ ബാനു ദമ്പതികളുടെ മകന്‍ ഷെയ്ഖ് ഷാസ് (26) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കീക്കാനത്തെ ഷുഹൈബിനെ (24) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് കാറുകളിലായാണ് പത്ത് പേരടങ്ങുന്ന സംഘം ഊട്ടിയിലേക്ക് വിനോദ യാത്രയ്ക്ക് പോയത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കാറില്‍ കീക്കാനത്തെ ഫായിസ്, അഹമദ്, ഫായിസ് എന്നിവരും അവരുടെ ഭാര്യമാരും ഡ്രൈവര്‍ ഉബൈസുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ചെ ഒന്നരമണിയോടെ മേട്ടുപ്പാളയത്തെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അനീസും ഷാസും മരണപ്പെടുകയായിരുന്നു. ഊട്ടിയില്‍ നിന്നും മൂന്നാറിലേക്കാണ് ഇവര്‍ പോകാനിരുന്നത്. അപകടവിവരമറിഞ്ഞ് പള്ളിക്കരയില്‍ നിന്നും ബന്ധുക്കള്‍ മേട്ടുപ്പാളയത്തേക്ക് തിരിച്ചിട്ടുണ്ട്. ഷെയ്ഖ് അഹമദിന്റെ ഏകമകനാണ് മരിച്ച അനീസ്. സഹോദരി: അന്‍സീറ. സലാമിന്റെ ഏകമകനാണ് മരിച്ച ഷാസ്. സഹോദരി: ഷാസിന്‍.
Anees |
Shaaz |

Updated
Related News:
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരിച്ചത് ജിം പരിശീലകനും കപ്പല്‍ ജീവനക്കാരനും
Also read:
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങിയതായി സംശയം
Keywords: Pallikara, Accident, Kasaragod, Obituary, Injured, Car, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: