നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ചശേഷം മറിഞ്ഞു; 19 കാരന്‍ മരണപ്പെട്ടു
Mar 3, 2017, 10:58 IST
കളനാട്: (www.kasargodvartha.com 03/03/2017) നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ചശേഷം മറിഞ്ഞ് 19 കാരന്‍ മരണപ്പെട്ടു. ഉദുമ മാങ്ങാട്ടെ അബ്ദുര്‍ റഹ്മാന്‍ - ജമീല ദമ്പതികളുടെ മകന്‍ ബായിസ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി കളനാട്ടാണ് അപകടം ഉണ്ടായത്. ബായിസ് ഓടിച്ചുവരികയായിരുന്ന ബൈക്ക് നിയന്ത്രംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ചശേഷം മറിയുകയായിരുന്നു. പരിക്കേറ്റ ബായിസിനെ ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം.
സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാസില, ഫസീല, വാഹിദ് എന്നിവരാണ് ബായിസിന്റെ സഹോദരങ്ങള്‍. ബായിസിന്റെ ബൈക്ക് തട്ടി പരിക്കേറ്റ സ്ത്രീ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Accident, Obituary, Kalanad, Mangad, Bike Accident, Youth dies in bike accident