വീട്ടിനകത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനെട്ടുകാരി ആശുപത്രിയില്‍ മരിച്ചു
Oct 28, 2016, 11:08 IST
ബേക്കല്‍: (www.kasargodvartha.com 28/10/2016) വീട്ടിനകത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ സ്വകാര്യകോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും കരുവാക്കോട്ടെ രാഘവന്റെ മകളുമായകെ ദീപാഞ്ജലിയാണ് (18) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ദീപാഞ്ജലി വീട്ടിനകത്തെ കിടപ്പുമുറിയില്‍ വെച്ച് തീകൊളുത്തിയത്.
ഉടന്‍ തന്നെ ദീപാഞ്ജലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
ദീപാഞ്ജലി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തില്‍ നിന്നും യുവാവ് പിന്‍മാറിയതിലുള്ള കടുത്ത മനോവിഷമമാണ് പെണ്‍കുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശാഗദയാണ് മാതാവ്. ദിവ്യ ഏകസഹോദരിയാണ്.
Keywords: Bekal, Kasaragod, Kerala, Obituary, Deepanjali, 18 year old girl, 18 year old dies in hospital