Teenager Died | 18കാരന് ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ സഹോദരിയുടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുന്നതിനിടെ
Aug 21, 2022, 15:24 IST
ഉദുമ: (www.kasargodvartha.com) 18കാരന് ബസിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ ഓറിയൻ്റൽ ഇൻഷൂറൻസ് വിജിലൻസ് വിഭാഗം റിട. ഉദ്യോഗസ്ഥൻ യുപി മജീദ് - റജീന ദമ്പതികളുടെ മകൻ ഹയ ജന്ഫിശാന് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ച ഫിശാന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞതായിരുന്നു. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സഹോദരങ്ങൾ: ഡോ. ഹിബ ജസ് ലിൻ, ഡോ. ഹയ ജഫ് ലിൻ.
Keywords: News, Kerala, Kasaragod, Top-Headlines, Died, Obituary, Cardiac Attack, Collapse, Death, 18-year-old died after collapsing inside bus.
< !- START disable copy paste -->