കുണ്ടംകുഴിയില്‍ 17 കാരന്‍ കുളത്തില്‍ വീണ് മരിച്ചു
Jul 27, 2014, 17:07 IST
കുണ്ടംകുഴി: (www.kasargodvartha.com 27.07.2014) അമ്മൂമ്മയുടെ വീട്ടില്‍ നിന്നു ബന്ധുവിനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വഴിയരികിലെ ആള്‍മറയില്ലാത്ത കുളത്തില്‍ വീണ് മരിച്ചു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മുന്നാട് പോളയിലെ എ.കെ പത്മനാഭന്റെ മകനുമായ ശ്രീജേഷാണ് (17) മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനടുത്ത പറമ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അരമണിക്കൂറിനകം ശ്രീജേഷിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സമീപത്തെ വീടുപണിക്ക് വന്ന തൊഴിലാളികളാണ് കുളത്തിന്റെ അടിയിലെത്തി കുട്ടിയെ പുറത്തെടുത്തത്.
വീഴ്ചയില്‍ ശ്രീജേഷ് ചെളിയില്‍ താണുപോയിരുന്നു. 20 അടിയോളം ആഴമുള്ള കുളത്തില്‍ മഴക്കാലത്ത് അടിയില്‍ നിന്ന് ശക്തിയോടെ വെള്ളം പൊങ്ങാറുണ്ട്. കുളത്തില്‍വീണ് ശ്രീജേഷ് അതിനിടയില്‍ പെടുകയായിരുന്നു.
പിതാവ് പത്മനാഭന്‍ ദുബൈയിലാണ്. മാതാവ് ലീല. ഏകസഹോദരി ശ്രുതി. ബേഡകം എസ്‌ഐ കെ അനന്തന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പിതാവ് നാട്ടിലെത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു ശ്രീജേഷ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. ശ്രീജേഷിന്റെ അപകട മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വഴിയരികിലെ കുളത്തില്‍ നിറയെ വെള്ളമുള്ളതും ആള്‍മറയില്ലാത്തതുമാണ് അപകടത്തിന് കാരണമായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വീട്ടിനടുത്ത പറമ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അരമണിക്കൂറിനകം ശ്രീജേഷിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സമീപത്തെ വീടുപണിക്ക് വന്ന തൊഴിലാളികളാണ് കുളത്തിന്റെ അടിയിലെത്തി കുട്ടിയെ പുറത്തെടുത്തത്.
വീഴ്ചയില്‍ ശ്രീജേഷ് ചെളിയില്‍ താണുപോയിരുന്നു. 20 അടിയോളം ആഴമുള്ള കുളത്തില്‍ മഴക്കാലത്ത് അടിയില്‍ നിന്ന് ശക്തിയോടെ വെള്ളം പൊങ്ങാറുണ്ട്. കുളത്തില്‍വീണ് ശ്രീജേഷ് അതിനിടയില്‍ പെടുകയായിരുന്നു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു ശ്രീജേഷ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. ശ്രീജേഷിന്റെ അപകട മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വഴിയരികിലെ കുളത്തില്‍ നിറയെ വെള്ളമുള്ളതും ആള്‍മറയില്ലാത്തതുമാണ് അപകടത്തിന് കാരണമായത്.
Keywords : Kundamkuzhi, Student, Death, Obituary, Kasaragod, Kerala, Srijesh.