പതിനേഴുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 3, 2016, 19:47 IST
ബദിയഡുക്ക: (www.kasargodvartha.com 03.08.2016) പതിനേഴുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ കാറുമാറിലെ പരേതനായ ബാബു-സരസ്വതി ദമ്പതികളുടെ മകനും നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ രക്ഷിത് ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ മാതാവും ഇളയ സഹോദരനും സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവും സഹോദരനും കടയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ രക്ഷിത് വീട്ടിനകത്ത് തോര്‍ത്തുമുണ്ടില്‍ തൂങ്ങിപ്പിടയുന്നത് കണ്ട് ബഹളം വെക്കുകയും നാട്ടുകാര്‍ ഓടിക്കൂടി തോര്‍ത്ത് അറുത്തുമാറ്റുകയുമായിരുന്നു.
ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. രമ്യ, രഞ്ജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords : Kasaragod, Badiyadukka, Death, Student, Obituary, Hospital, Family, Rakshith.