പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Mar 17, 2019, 20:20 IST
ദേലംപാടി: (www.kasargodvartha.com 17.03.2019) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ദേലംപാടി അഡൂര്‍ ബാബയ്യമൂലയിലെ ഹോട്ടല്‍ തൊഴിലാളി ജനാര്‍ദനന്‍- പാര്‍വ്വതി ദമ്പതികളുടെ മകനും അഡൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സ്വര്‍ണജിത്ത് (14) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ പയസ്വിനി പുഴയിലാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സ്വര്‍ണജിത്ത്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. ബഹളം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി പുഴയിലിറങ്ങി തിരച്ചില്‍ നടത്തി സ്വര്‍ണജിത്തിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രജത്ത്, മഹാലക്ഷ്മി എന്നിവര്‍ സ്വര്‍ണജിത്തിന്റെ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Adoor, Drown, River, 14 year old drowned to death in River
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Adoor, Drown, River, 14 year old drowned to death in River
< !- START disable copy paste -->