എട്ടാംതരം വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Aug 1, 2016, 10:00 IST
ബേക്കല്‍: (www.kasargodvartha.com 01/08/2016) എട്ടാംതരം വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ തിരുവക്കോളി ചന്ദ്രാലയം റോഡിലെ നടരാജന്റെ മകളും മലാങ്കുന്ന് ഗവ. ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയുമായ സരസ്വതിയെ (13) ആണ് ഞായറാഴ്ച വൈകുന്നേരം വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഏതോ മാനസികവിഷമത്തിലായിരുന്ന പെണ്‍കുട്ടി കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍വഴി നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാര്‍ വാതില്‍ ബലമായി തുറന്ന് പെണ്‍കുട്ടിയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.
Keywords : Bekal, Student, Death, Udma, Obituary, House, Police, Kasaragod, Saraswathi, 13 year old girl found dead hanged.