city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍­വ്വീ­സ് വ­യ­റില്‍ നിന്നും ഷോ­ക്കേ­റ്റ് തൊ­ഴി­ലാ­ളി മ­രി­ച്ചു

സര്‍­വ്വീ­സ് വ­യ­റില്‍ നിന്നും ഷോ­ക്കേ­റ്റ് തൊ­ഴി­ലാ­ളി മ­രി­ച്ചു
കാസര്‍­കോ­ട്: വീ­ടി­ന്റെ ടെ­റ­സി­ന്റെ മു­ക­ളില്‍ കെ­ട്ടി­നില്‍­ക്കു­ന്ന പാ­യല്‍ നീ­ക്കം ചെ­യ്യു­ന്ന­തി­നി­ടെ സര്‍­വ്വീ­സ് വ­യ­റില്‍ നിന്നും ഷോ­ക്കേ­റ്റ് തൊ­ഴി­ലാ­ളി മ­രി­ച്ചു.

കര്‍­ണാ­ട­ക ഷി­മോ­ഗ ഭ­ദ്രാവ­തി ബി.ആര്‍.പി ന­ഗ­റി­ലെ മോ­ണേശ്വ­ര ആ­ചാ­ര്യ(45)ആ­ണ് ഷോ­ക്കേ­റ്റ് മ­രി­ച്ചത്. ഈശ്വ­ര ആ­ചാ­ര്യ-ക­മ­ല ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഒ­രു വര്‍­ഷ­മാ­യി മു­ള്ളേരിയ ബാ­ല­ടു­ക്ക­യി­ലെ ക്വാര്‍­ട്ടേ­ഴ്‌­സില്‍ താ­മ­സി­ച്ച് ജോ­ലി ചെ­യ്­ത് വ­രി­ക­യാ­യി­രു­ന്നു മോ­ണേ­ശ്വ­ര.

ബാ­ല­ടു­ക്ക­യി­ലെ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ വീ­ടി­ന്റെ ടെ­റ­സി­ല്‍ നിന്നും പാ­യല്‍ നീ­ക്കു­മ്പോ­ഴാ­ണ് വ്യാ­ഴാഴ്­ച രാ­വിലെ 9.45 മണി­യോ­ടെ മോ­ണേ­ശ്വ­ര­യ്­ക്ക് സര്‍­വ്വീ­സ് വ­യ­റില്‍ നിന്നും ഷോ­ക്കേ­റ്റ­ത്. ഉ­ടന്‍ ത­ന്നെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും അ­പ്പോ­ഴേക്കും മ­രി­ച്ചി­രുന്നു. ഭാ­ര്യ: ത്രി­വേണി. മക്കള്‍: വ­നി­ത, മമ­ത. മൃ­ത­ദേ­ഹം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പത്രി മോര്‍­ച്ച­റി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ക­യാണ്.


Keywords: Kasaragod, Shock, Obituary, Youth, Dies 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia