വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
Nov 24, 2016, 11:39 IST
ബദിയടുക്ക: (www.kasargodvartha.com 24/11/2016) വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. ബദിയടുക്ക ഏത്തടുക്കയിലെ ആഇശ (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ആഇശ ഭക്ഷണം കഴിച്ചശേഷം വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണനിലയില്‍ കാണപ്പെട്ട ആഇശയെ വീട്ടുകാര്‍ ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മുനിയൂരില്‍ ആറ് വര്‍ഷത്തോളമായി അംഗണ്‍വാടി അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. മൊയ്തീന് - അവ്വമ്മ ദമ്പതികളുടെ മകളാണ് മരണപ്പെട്ട ആഇശ. സഹോദരങ്ങള്‍: ബഷീര്‍, സാറ, ഹാജറ. ഇവരില്‍ ബഷീറും സാറയും എന്‍ഡോസള്‍ഫാന്‍ ഇരകളാണ്.
ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Badiyadukka, Kasaragod, Kerala, Obituary, Ayisha, Poison, Anganwadi teacher, Anganwadi teacher dies