രണ്ടുദിവസം മുമ്പ് വിവാഹിതനായ ഗള്‍ഫുകാരനെ ബാത്ത്‌റൂമിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 5, 2016, 13:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2016) രണ്ടുദിവസം മുമ്പ് വിവാഹിതനായ ഗള്‍ഫുകാരനെ വീട്ടില്‍ ബാത്ത്‌റൂമിലെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുറിയനാവിയിലെ കുമാരന്‍-ചിരുതക്കുഞ്ഞി ദമ്പതികളുടെ മകനും ഗള്‍ഫുകാരനുമായ ശശിധരനാ(30)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.
ഞായറാഴ്ച കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ദേവാലയ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് ശശിധരന്റെ വിവാഹം നടന്നത്. കുശാല്‍ നഗര്‍ സ്വദേശിനിയാണ് ഭാര്യ. ബാത്തറൂമില്‍ പോയ ശശിധരന്‍ ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക വിഷമമാണ് മരണകാരണമെന്നാണ് ബന്ധു ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ മെഴിയില്‍ പറയുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ശശിധരന്‍ വിവാഹത്തിനായി മാര്‍ച്ച് 18നാണ് നാട്ടിലെത്തിയത്. നേരത്തെ വിവാഹ നിശ്ചയവും മോതിര കൈമാറ്റവും നടത്തി ശശിധരന്‍ ഷാര്‍ജയിലേക്ക് മടങ്ങിപ്പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യാ പിതാവ് ശശിധരന്റെ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ഈ സമയം ശശിധരന്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യാ പിതാവ് തിരിച്ചു പോയതിന് ശേഷം ശശിധരന്‍ വീട്ടില്‍ എത്തുകയും ചെയ്തു.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മോഹനന്‍ (ദിനേശ് ബീഡി തൊഴിലാളി, കൊവ്വല്‍പ്പള്ളി), ദാമോദരന്‍, ചന്ദ്രന്‍, രാജീവന്‍.
Keywords: Obituary, Death, Kanhangad, marriage, Hosdurg, Police, Investigation, kasaragod.