യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 3, 2013, 15:57 IST
ബേക്കല്‍: യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. കളനാട് തൊട്ടിയില്‍ ഹൗസിലെ പ്രഭാകരന്റെ മകനും കൂലിത്തൊഴിലാളിയുമായ പ്രജിത്താ(31)ണ് വീട്ടിനകത്തെ കിടപ്പ് മുറിയില്‍ തൂങ്ങിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ പ്രജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച് രാവിലെ മരണം സംഭവിച്ചു.
സാമ്പത്തികമായ പ്രശ്‌നങ്ങളാണ് പ്രജിത്തിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Youth, Suicide, House, Bekal, Kasaragod, Kerala, Malayalam news