മിക്‌സി നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
May 20, 2017, 10:00 IST
മുള്ളേരിയ: (www.kasargodvartha.com 20.05.2017) കടയില്‍ മിക്‌സി നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സീതാംഗോളി കുതിരപ്പാടിയിലെ രാമകൃഷ്ണ - ചിത്രാവതി ദമ്പതികളുടെ മകനും മുള്ളേരിയ മഞ്ജുനാഥ വര്‍ക്‌ഷോപ്പിലെ ജീവനക്കാരനുമായ മഹേഷാ(30)ണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ വര്‍ക്‌ഷോപ്പില്‍ മോട്ടോര്‍ വൈന്‍ഡിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്. മഹേഷിന്റെ നിലവിളി കേട്ടെത്തിയ സമീപത്തെ വ്യാപാരികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുള്ളേരിയയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന മഹേഷ് ഒരു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരങ്ങള്‍: അരുണ്‍, ദിനേശ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mulleria, Youth, Death, Obituary, Kasaragod, Mahesh, Electrocuted.