മികച്ച ചികിത്സയ്ക്കായി അതിര്‍ത്തി കടക്കാനാകാതെ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു
May 11, 2020, 12:20 IST
ഉപ്പള: (www.kasargodvartha.com 11.05.2020) മികച്ച ചികിത്സയ്ക്കായി അതിര്‍ത്തി കടക്കാനാകാതെ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മ (27) ആണ് മരിച്ചത്. ഗര്‍ഭിണിയായ അസ്മ മംഗളൂരുവിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിവന്നിരുന്നത്. ലോക്ഡൗണ്‍ ആയി അതിര്‍ത്തി അടച്ചതോടെ ചികിത്സ നടത്താനായില്ല.
ഞായറാഴ്ച വൈകിട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വഷളമായതോടെ മംഗളൂരുവിലേക്ക് കൊണ്ടുപോകാനായില്ല. തുടര്‍ന്ന് ഏഴു മണിയോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തേക്കെടുക്കുമ്പോള്‍ കുഞ്ഞും മരണപ്പെട്ടിരുന്നു.
നഫീസ-ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്‌ളാറ്റിലാണ് താമസം. ആറു വയസുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.
Keywords: Kasaragod, Kerala, news, Uppala, Death, Obituary, Pregnant woman died
< !- START disable copy paste -->