city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാ­ര്യ­യെ മര്‍­ദി­ച്ച ഭര്‍­ത്താ­വ് ആ­ത്മഹ­ത്യ ചെ­യ്തു

ഭാ­ര്യ­യെ മര്‍­ദി­ച്ച ഭര്‍­ത്താ­വ് ആ­ത്മഹ­ത്യ ചെ­യ്തു
പൈ­വ­ളി­ഗെ: മര്‍­ദ­ന­മേറ്റ ഭാ­ര്യ മ­രി­ച്ചെ­ന്നു ക­രു­തി ഭര്‍­ത്താ­വ് കൊ­ടു­വാള്‍ കൊ­ണ്ട് സ്വ­യം കാല്‍ മു­റി­ച്ച് ആ­ത്മഹ­ത്യ ചെ­യ്തു. പൈ­വ­ളി­ഗെ കു­രു­ട­പ്പ­ദ­വി­ലാ­ണ് സം­ഭവം. കു­രു­ട­പ്പ­ദ­വ് സാ­ദ­ങ്ക­യ്യ­യി­ലെ പ­രേ­തനാ­യ മാ­ങ്കു­വി­ന്റെ മ­കന്‍ ര­വീ­ന്ദ്ര­മൂ­ല്യ­യാ­ണ് (42) ആ­ത്മഹ­ത്യ ചെ­യ്­തത്.

ബു­ധ­നാഴ്­ച രാത്രി എ­ട്ടു­മണി­യോ­ടെ മ­ദ്യ­പി­ച്ചെത്തി­യ ര­വീ­ന്ദ്ര ഭാ­ര്യ­ ഉ­ഷ­യു­മായി വ­ഴ­ക്ക­ടി­ക്കു­കയും ഒ­ടു­വില്‍ ഭാ­ര്യ­യെ മ­ര­വടി­കൊ­ണ്ട് ത­ല­ക്ക­ടി­ക്കു­കയും ചെ­യ്തു. അ­ടി­യു­ടെ ആ­ഘാ­ത­ത്തില്‍ ബോ­ധ­ര­ഹി­തയാ­യ ഭാ­ര്യ മ­രി­ച്ചെ­ന്നു ക­രു­തി ര­വീ­ന്ദ്ര ഉ­ടന്‍ കൊ­ടു­വാ­ളെ­ടു­ത്ത് സ്വ­യം കാല്‍ വെ­ട്ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് പോ­ലീ­സ് നി­ഗ­മനം.

ര­വീന്ദ്ര- ഉ­ഷ ദ­മ്പ­തി­കള്‍­ക്ക് മൂ­ന്ന് മ­ക്ക­ളു­ണ്ടെ­ങ്കി­ലും ര­ണ്ടു­മ­ക്കള്‍ ബ­ന്ധു­വീ­ട്ടില്‍ താ­മ­സി­ച്ചു പഠി­ക്കു­ക­യാണ്. സംഭ­വം ന­ട­ക്കു­ന്ന അ­വ­സ­ര­ത്തില്‍ മ­കള്‍ അ­നുശ്രി വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും പ­തി­വു­ള്ള വ­ഴ­ക്കാ­യി­രു­ന്ന­തി­നാല്‍ ഇ­ട­പെ­ടാന്‍ കൂ­ട്ടാ­ക്കി­യില്ല.

എ­ന്നാല്‍ അ­ക­ത്തു­നിന്നും മാ­താ­പി­താ­ക്ക­ളു­ടെ അന­ക്ക­മൊന്നും കേള്‍­ക്കാ­ത്ത­തി­നാല്‍ ചെ­ന്നു നോ­ക്കി­യ­പ്പോള്‍ ത­റ­യില്‍ അ­ന­ക്ക­മില്ലാ­തെ കി­ട­ക്കു­ന്ന അ­മ്മ­യേയും കാല്‍ മു­റിഞ്ഞ് ര­ക്തം വാര്‍­ന്നൊ­ഴു­കു­ന്ന നി­ല­യില്‍ അ­ന­ക്ക­മില്ലാ­തെ കി­ട­ക്കു­ന്ന അ­ച്ഛ­നേ­യു­മാ­ണ് കു­ട്ടി ക­ണ്ടത്.

കു­ട്ടി­യു­ടെ നി­ല­വി­ളി കേ­ട്ട് അ­യല്‍­ക്കാര്‍ ഓ­ടി­യെ­ത്തു­മ്പോ­ഴേക്കും ര­വീ­ന്ദ്ര മ­രി­ച്ചി­രുന്നു. ഉഷ­യെ നാ­ട്ടു­കാര്‍ മ­ഞ്ചേ­ശ്വ­രം ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് വീ­ട്ടി­ലെ­ത്തി ര­വീ­ന്ദ്ര­യു­ടെ മൃ­ത­ദേ­ഹം മോര്‍­ച്ച­റി­യി­ലേ­ക്ക് മാറ്റി. മ­രി­ച്ച ര­വീ­ന്ദ്ര തെ­ങ്ങ­ുക­യറ്റ തൊ­ഴി­ലാ­ളി­യാണ്. മക്കള്‍: പ്ര­വീ­ണ, രോ­ഹി­ണി,അ­നുശ്രി

സ­ഹോ­ദ­രങ്ങള്‍: ര­മേ­ശ്,ജയ­ന്ത, സ­തീ­ശ, സു­ജാത.

Keywords: Beat, Paivalika, Wife, Killed, Husband, Suicide, Son, Childrens, Brothers, Father, Manjeshwaram, Police, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia