ബൈക്കില്‍ ട്രാവലര്‍ ഇടിച്ച് കൂള്‍ബാര്‍ ഉടമയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
Oct 20, 2019, 23:09 IST
കാസര്‍കോട്: (www.kasargodvartha.com 20/10/2019) എരിയാല്‍ ദേശീയ പാതയില്‍ ബൈക്കില്‍ ട്രാവലര്‍ ഇടിച്ച് കൂള്‍ബാര്‍ ഉടമയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരം. എരിയാല്‍ സി.പി.സി.ആര്‍.ഐ.കൊളങ്കരയിലെ പരേതനായ മഹമൂദ് - സഫിയ ദമ്പതികളുടെ മകന്‍ ആബിദ്(27) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.45 മണിയോടെ എരിയാല്‍ പള്ളിക്കടുത്ത് വെച്ചാണ് അപകടം നടന്നത്. മൊഗ്രാല്‍പുത്തൂര്‍ കടവത്ത് കഫിനൊഹബ്ബ് എന്ന പേരില്‍ കൂള്‍ബാര്‍ നടത്തിവരികയായിരുന്നു ആബിദ് .രാത്രി കൂള്‍ബാര്‍ പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാബിറി(24)നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു ആബിദ്. കാസര്‍കോട് നിന്നും എരിയാലിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ഇടറോഡിലേക്ക് കട്ട് ചെയ്യുമ്പോള്‍ എതിരെ വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
നേരത്തേ കാന്‍സര്‍ ബാധിതനായിരുന്നു ആബിദ് .വീട്ടുകാരും സുഹൃത്തുകളും ചേര്‍ന്ന് പണം സ്വരൂപിച്ച് എറണാകുളം ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ അസുഖം . മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയാണ് മൊഗ്രാല്‍പുത്തൂര്‍ കടവത്ത് കൂള്‍ബാര്‍ നടത്തിവന്നത്.ആബിദിനെ ദുരന്തം വീണ്ടും വേട്ടയാടിയത് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരേ പോലെ ആഘാതമായി.
അവിവാഹിതനാണ്. സഹോദരങ്ങള്‍:നിഷാബി, ഷാനിബ, ഷംല, തസ്ലീം.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News,Kasaragod, Kerala, Accident, Death, Obituary, Injured,accident,youth dies

ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആബിദ് മരിച്ചിരുന്നു. ജാബിറിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.