city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രാര്‍ത്ഥന വിഫലമായി; ഷംസീന വേദനയുടെ ലോകത്ത് നിന്നും യാത്രയായി

ഉദുമ: (kasargodvartha.com 28.03.2014) സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരാപിച്ച് അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ടാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പാലക്കുന്ന് ഗ്രീന്‍വുഡ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ഉദുമ പാക്യാരയിലെ സകീര്‍ - നസീമ ദമ്പതികളുടെ മകള്‍ ഷംസീന (19) വേദനയുടെ ലോകത്ത് നിന്നും യാത്രയായി.

രണ്ടാഴ്ച മുമ്പ് കോളജിലെ സഹപാഠിയായ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതാണ് ഷംസീനയുടെ മരണത്തിന് കാരണമായി തീര്‍ന്നത്. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത് ഷംസീനയാണെന്നാരോപിച്ച് അധ്യാപികയും മറ്റു വിദ്യാര്‍ഥികളും അപവാദ പ്രചരണം നടത്തുകയും ഫേയ്‌സ് ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തതോടെ ഷംസീന മാനസീകമായി തകര്‍ന്നിരുന്നു.

പ്രാര്‍ത്ഥന വിഫലമായി; ഷംസീന വേദനയുടെ ലോകത്ത് നിന്നും യാത്രയായിമാര്‍ച്ച് 19ന് വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് ഷംസീന ചൂരിദാറിന്റെ ഷാളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് മാതാവ് ഓടിയെത്തുകയും തൂങ്ങിയാടുകയായിരുന്ന മകളെ കെട്ടിപ്പിടിച്ച് നിലവിളിച്ച് ആളെകൂട്ടുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഷാള്‍ അറുത്തുമാറ്റി ആദ്യം ഉദുമയിലേയും പിന്നീട് കാസര്‍കോട്ടേയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്റെ ചെറിയ ചലനം മാത്രം ഉള്ളതിനാല്‍ മംഗളൂരു എ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചയോളമായി ഷംസീന അതേ കിടപ്പിലായിരുന്നു. തൂങ്ങിയപ്പോള്‍ കഴുത്തില്‍ നിന്നും തലയോട്ടിയിലേക്ക് കടന്നുപോകുന്ന പോകുന്ന ഞരമ്പുകള്‍ ചതഞ്ഞതിനാല്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് ഷംസീനയുടെ നില ഗുരുതരമാക്കിയത്.

ഷംസീനയുടെ ജീവന്‍ രക്ഷിക്കാന്‍ വെന്റിലേറ്ററിലാക്കുകയും ഡോക്ടര്‍മാര്‍ എല്ലാ ചികിത്സയും ഉറപ്പുവരുത്തുകയും ചെയ്‌തെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷംസീന മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ ലത്തീഫ് ഹാജി ഉള്‍പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ഷംസീനയുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ ചികിത്സയും നടത്താന്‍ ഡോക്ടര്‍മാരോടും ആശുപത്രി അധികൃതരോടും അഭ്യര്‍ത്ഥിച്ചിരുന്നു.

ആശുപത്രിയില്‍ ഷംസീനയുടെ ചികിത്സയ്ക്ക് വേണ്ടുന്ന എല്ലാ ചിലവുകളും വഹിച്ചത് സ്‌കൂള്‍ അധികൃതര്‍ ആയിരുന്നു. ഇതിനിടയില്‍ ഷംസീന മരിച്ചതായി വാര്‍ട്‌സ് ആപ്പിലും മറ്റും വ്യാപകമായി പ്രചരണം ഉയര്‍ന്നിരുന്നുവെങ്കിലും നേരിയ പുരോഗതി ഉണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഈ ദിവസമത്രയും വെന്റിലേറ്ററിന്റെ സഹായംകൊണ്ടുമാത്രമാണ് ഷംസീനയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത്.

ഷംസീനയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച് ബന്ധുക്കള്‍ കോളജിലെത്തി ബഹളംവെക്കുകയും കോളജ് അധികൃതര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളജിനും തൊട്ടടുത്ത സ്‌കൂളിനും നേരെ അക്രമം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് സ്ഥാപനങ്ങള്‍ക്കും പോലീസ് കാവലും തുടരുകയായിരുന്നു.

ഇറച്ചിക്കടയില്‍ ജോലിചെയ്താണ് പിതാവ് സകീര്‍ മകളെ നല്ലരീതിയില്‍ പഠിപ്പിക്കാന്‍ കോളജില്‍ ചേര്‍ത്തത്. മകള്‍ പഠിച്ച് നല്ലനിലയിലെത്തി കുടുംബത്തിന് താങ്ങാവുമെന്ന പ്രതീക്ഷയും നിര്‍ധരരായ ഈ കുടുംബത്തിന് ഉണ്ടായിരുന്നു. ഷംസീനയുടെ ജീവന്‍ രക്ഷിക്കാന്‍ സഹപാഠികളും ബന്ധുക്കളും നാട്ടുകാരും ദിവസങ്ങളായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മരണവിവരം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. ഷംസീനയുടെ മരണവിവരം അറിയിക്കാന്‍ ബന്ധുക്കള്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ബേക്കല്‍ പോലീസില്‍ എത്തിയതായി സ്‌റ്റേഷനില്‍ നിന്നും അറിയിച്ചു.

ബിലാല്‍, ഖാദര്‍, ഫര്‍സാന എന്നിവര്‍ മരിച്ച ഷംസീനയുടെ സഹോദരങ്ങളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Obituary, Udma, Suicide-attempt, Kasaragod, College, Student, Theft, Teacher, Hospital, Kerala, Shamseena.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia