തൃക്കരിപ്പൂരില്‍ പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jan 31, 2015, 21:40 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31/01/2015) തൃക്കരിപ്പൂരില്‍ പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരന്‍ പീടികയില്‍ ഓണപ്പറമ്പിലെ സി. മുഹമ്മദ് നൗഫലിന്റെ(20) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒളവറ പാലത്തിന് മുകളില്‍വെച്ചാണ് യുവാവ് പുഴയില്‍ വീണത്.
പരിസരവാസികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും പയ്യന്നൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ദരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പയ്യന്നൂര്‍ പെരുമ്പയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ് മരിച്ച നൗഫല്‍. സ്ഥാപനത്തില്‍ നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പണം ശേഖരിക്കാന്‍ പുറപ്പെട്ടതായിരുന്നുവെന്നാണ് സ്ഥാപന നടത്തിപ്പുകാര്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പ് സുഹൃത്തിന് ഇതുസംബന്ധിച്ചുള്ള സന്ദേശം അയച്ചതായും പറയപ്പെടുന്നു.
പരേതനായ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫാറൂഖ് (മസ്‌ക്കത്ത്), ഫൈസല്‍ (ദുബൈ), ഫാസില്‍ (ബഹറൈന്‍), ഷക്കീല, റഷീദ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി.