കെ എസ് ഇ ബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Sep 20, 2016, 16:48 IST
വിദ്യാനഗര്‍: (www.kasargodvartha.com 20/09/2016) കെ എസ് ഇ ബി കരാര്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതരായ അബ്ദുര്‍ റഹ് മാന്‍ - ദൈനബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
മന്നിപ്പാടിയില്‍ വൈദ്യുതി ലൈനിന് മുകളില്‍ വീണ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ മുകളിലുള്ള ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഖദീജ. മക്കള്‍: സിദ്ദീഖ്, മുബഷിര്‍, ഹന്നത്ത് ബീവി, നജ്മുന്നിസ, ഷബ്‌ന. സഹോദരങ്ങള്‍: അബ്ദുല്ല, ആമിന, നഫീസ, പരേതയായ ഖദീജ.

Keywords : Uliyathaduka, Death, Obituary, Kasaragod, KSEB, Abdul Gafoor.