കാറില്‍ ലോറിയിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Jan 24, 2015, 18:52 IST
പെരിയ: (www.kasargodvartha.com 24/01/2015) കാസര്‍കോട് - കാഞ്ഞങ്ങാട് ദേശീയ പാതയില്‍ പെരിയ, നവോദയ സ്കൂളിനടുത്ത് ശനിയാഴ്ച വൈകിട്ട് 4.45 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃക്കരിപ്പൂര്‍ പടന്ന പാണ്ട്യാല്‍ ഹൗസിലെ അയ്യൂബിന്റെ മകന് പി. മുഹമ്മദ് അഫ്രീദി (ഏഴ്) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ആയിറ്റി പീസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അഫ്രീദി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് സാബിറയെയും അഫ്രീദിന്റെ അനുജന് മുഹമ്മദ് അഫ്രാദിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ് സാബിറയാണ് കാര്‍ ഓടിച്ചതെന്നാണ് വിവരം.
വിവരമറിഞ്ഞ് ഹൈവേ പോലീസ് സ്ഥലത്തെത്തി. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ എതിര് ഭാഗത്ത് നിന്നും വന്ന ലോറി ഇടിച്ചതാണെന്ന് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയുടെ തല തകര്‍ന്ന നിലയിലാണ്. അപകട വിവരമറിഞ്ഞ് നിരവധി പേര് ആശുപത്രി പരിസരത്ത് എത്തി.
Also Read:
മോഷ്ടിച്ച ഐപാഡില്‍ സെല്‍ഫി അപ്ലോഡ് ചെയ്ത വിരുതന്മാര് കുടുങ്ങി
Keywords: Accident, Obituary, Kasaragod, Kerala, Kuniya, Student, Alto Car, Lorry, Car Accident, Lorry Accident, Injured.

[Updated]