കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 14, 2016, 15:00 IST
മാവുങ്കാല്‍: (www.kasargodvartha.com 14/03/2016) രക്തം ഛര്‍ദിച്ച് വീട്ടില്‍ കുഴഞ്ഞു വീണ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കാഞ്ഞങ്ങാട് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ ഹവീല്‍ദാര്‍ മാവുങ്കാല്‍ കാട്ടുകുളങ്ങര വലിയവീട്ടില്‍ കെ വി ചന്ദ്രനാ (45)ണ് മരിച്ചത്. വീട്ടിനകത്ത് കുഴഞ്ഞ് വീണ ചന്ദ്രനെ ബന്ധുക്കള്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൂരക്കളി കലാകാരനായിരുന്നു. കസ്റ്റംസ് ജീവനക്കാരനായിരുന്ന പരേതനായ കണ്ണന്‍ - ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: വിഘ്‌നേഷ് (പ്ലസ്ടു വിദ്യാര്‍ത്ഥി, തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വിനയന്‍ (എസ് എസ് എല്‍ സി വിദ്യാര്‍ത്ഥി കാലിച്ചാനടുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: രാജന്‍, ഗിരിജ (ഇരുവരും മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രി ജീവനക്കാര്‍), അശോകന്‍, രവി, ശോഭ, സുജാത.
Keywords : Mavungal, Obituary, Death, Kasaragod, K.V Chandran, Customs Department.