എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സ്ത്രീ മരിച്ചു
Jul 23, 2012, 18:05 IST
ഇരിയണ്ണി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ സ്ത്രീ മരിച്ചു. ഇരിയണ്ണി മുണ്ടക്കാട് ഓലത്ത്ക്കയ ദാമോദരന്റെ ഭാര്യ ഗംഗയാ (45)ണ് മരിച്ചത്. വയറിന് ക്യാന്‍സര്‍ ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി, തലശേരി ക്യാന്‍സര്‍ സെന്റര്‍ എന്നിവടങ്ങളില്‍ ചികിത്സയിലായിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ പട്ടികയില്‍ പേരുണ്ട്. മക്കളില്ല. സഹോദരങ്ങള്‍: നാരായണന്, ലക്ഷ്മി.
Keywords: Kasaragod, Iriyanni, Endosulfan.