ഇണചേരുന്നതിനിടെ താഴെ വീണ പാമ്പിന്റെ കടിയേറ്റ് ഒന്നരവയസ്സുകാരന് മരിച്ചു
Apr 13, 2012, 11:00 IST
കുമ്പള: ഇണചേരുന്നതിനിടെ താഴെ വീണ പാമ്പിന്റെ കടിയേറ്റ് ഒന്നരവയസ്സുകാരന് മരിച്ചു. കുബണൂര്‍ കണ്ണാടിപ്പാറയിലെ ബഷീര്‍-ബുഷ്റ ദമ്പതികളുടെ മകന് അര്‍മാനാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുമുറ്റത്താണ് സംഭവം. ബന്ധുവായ ഒന്മ്പുതുകാരനായ കുട്ടി കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കെയാണ് മരത്തിന് മുകളില്‍ നിന്ന് ഒരു പാമ്പ് ദേഹത്തുവീണത്.
ഭയന്നുവിറച്ച കുട്ടി പാമ്പിനെ തട്ടിമാറ്റി കുഞ്ഞിനെ വിട്ട് ഓടിയകന്നതിനിടയിലാണ് രണ്ടാമത്തെ പാമ്പ് അര്‍മാന്റെ ദേഹത്തുവീണ് മൂന്നുതവണ കടിച്ചത്. നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ പാമ്പിനെ എടുത്തുമാറ്റി കുഞ്ഞിനെ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. വൈകിട്ട് നാല് മണിയോടെയാണ് അര്മാന് മരിക്കുകയും ചെയ്തു.
കുഞ്ഞിന്റെ ദാരുണ മരണവിവരമറിഞ്ഞ് നിരവധി പേര് വീട്ടിലെത്തി. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഖബറടക്കി.

Keywords: Kasaragod, snake bite, Child, Obituary, Kumbala