ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു
May 30, 2016, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.05.2016) ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയപറമ്പ പഞ്ചായത്തിലെ ഇടയിലെക്കാട് ദ്വീപില്‍ ബോട്ട്‌ജെട്ടിക്ക് സമീപത്തെ കെ വി ഭരതനാ(50)ണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട ഭരതന്‍ ഞായറാഴ്ച രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും പരിസരവാസികളും നടത്തിയ തിരച്ചിലില്‍ കവ്വായി കായലിലെ കൊക്കാല്‍ ഭാഗത്ത് മത്സ്യത്തോടുകൂടിയുള്ള വള്ളവും വലയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തിരച്ചിലില്‍ രാവിലെ പത്തുമണിയോടെയാണ് മൃദദേഹം കണ്ടെടുത്തത്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും ഈ പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു. കരയില്‍ നിന്നും പത്ത് മീറ്റര്‍ മാറി കായലില്‍ ചളിയില്‍ താഴ്ന്ന നിലയിലാണ് മൃദദേഹം കണ്ടെത്തിയത്.
ചന്തേര എസ് ഐ അനൂപ് കുമാര്‍ അന്വേഷണം നടത്തി. ഭാര്യ: ലീന. മക്കള്‍: അര്‍ച്ചന, അര്‍ജുന്‍.
Keywords: Kasaragod, Obituary, Death, Fishermen, Dead Body, Mud, Lake, Saturday, Rain, Wind, Fire Force.