ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
Nov 14, 2015, 11:36 IST
മുള്ളേരിയ: (www.kasargodvartha.com 14/11/2015) ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മുള്ളേരിയ അടുക്കം പെട്രോള്‍ പമ്പിന് സമീപത്തെ കുഞ്ഞിരാമനാ(68)ണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിന് സമീപത്തെ കുളിമുറിയിലെ കഴുക്കോലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖം ഭേദമാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് എഴുതിവെച്ച കുറിപ്പ് വീട്ടുകാര്‍ കണ്ടെടുത്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കുഞ്ഞിരാമന്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: ശോഭ, ഗിരിജ. സഹോദരങ്ങള്‍: കൃഷ്ണന്‍, രാഘവന്‍, രമണി.

Keywords: Mulleria, kasaragod, Kerala, suicide, Death, Obituary, Man commits suicide.