അപകടത്തില്‍ പരിക്കേറ്റ് 5 വര്‍ഷം കിടപ്പിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Oct 29, 2012, 14:19 IST
കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് അഞ്ച് വര്‍ഷത്തോളം കിടപ്പിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ചൗക്കി കല്ലങ്കൈയിലെ മുഹമ്മദ്(65) ആണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പ് കുമ്പള ആരിക്കാടി ദേശീയ പാതയില്‍ വഴിനടന്നു പോകുമ്പോള്‍ ബൈക്കിടിച്ചാണ് മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. മാസങ്ങളോളം മംഗലാപുരം ആശുപത്രിയിലും കാസര്‍കോട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
പിന്നീട് വീട്ടില്‍ ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ വീട്ടില്‍ വെച്ച് മരണം സംഭവിച്ചത്. ഭാര്യ നഫീസ. മക്കള്‍: നിസാമുദ്ദീന്‍, ആഇശ, നിഫ്‌ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തു, ബീഫാത്വിമ, ആസ്യുമ്മ, സുഹറ, പരേതയായ റുഖിയ. ഖബറടക്കം മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Mohammed, Obituary, Chowki, Kallankai, Kasaragod, Kerala, Malayalam news