സംസ്ഥാനത്ത് ബുധനാഴ്ച 2476 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 101 പേര്
Aug 26, 2020, 18:00 IST
തിരുവനന്തപുരം: (www.kasargodvartha.com 26.08.2020) സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 191 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കാസർകോട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ബുധനാഴ്ച നെഗറ്റിവായത്. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, Kerala, News, COVID-19, Case, Thiruvananthapuram, Top-Headlines, Trending, COVID updates Kerala