ആശങ്കയില്‍ തലസ്ഥാനം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്
Jul 21, 2020, 10:37 IST
തിരുവനന്തപുരം: (www.kvartha.com 21.07.2020) തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു.
Keywords: Thiruvananthapuram, news, Kerala, Trending, health, Top-Headlines, Students, Examination, Health-Department, Two students who wrote KEAM exam in Thiruvananthapuram test positive for covid 19