കാസര്‍കോട്ട് കോവിഡ് ബാധിച്ച് 2 പേര്‍ കൂടി മരിച്ചു
Sep 25, 2020, 00:05 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2020) കോവിഡ് ബാധിച്ച് ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ പരിധിയിലെ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ആമിന(69), നീലേശ്വരം മുന്‍സിപ്പല്‍ പരിധിയിലെ ടി കെ പി ബഷീര്‍(62) എന്നിവരാണ് മരിച്ചത്. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 72 ആയി.
ശ്വാസ തടസത്തെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ആമിനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്തി. പിന്നീട് കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
വൈകീട്ട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഖബറടക്കി. മക്കള്‍: മുഹമ്മദലി, റംല, ഹബീബ് റഹ്മാന്‍, സാജു നവാസ്, നസീറ. സഹോദരങ്ങള്‍: അയ്യൂബ്, പേരതനായ യൂസഫ്

Keywords: Kasaragod, Kerala, News, COVID-19, Death, Report, District, Top-Headlines, Trending, Two more died in Kasargod due to COVID