ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് കേസുകള്‍ കൂടി
Nov 24, 2020, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2020) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമയി ബന്ധപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നായമ്മാര്‍മൂലയിലെ പി അഹ് മദില്‍ നിന്നും എട്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നും ദേളിയിലെ അബ്ദുര്‍ റഹ് മാനില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇതു വരെയായി 150 ലധികം കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Case, Police, M.C.Khamarudheen, Trending, Kasaragod, Kerala, News, Two more cases against Khamaruddin and Pookoya.