കോവിഡ് വാക്‌സിനേഷനില്‍ ഇന്‍ഡ്യ 100 കോടി കടന്നു; ചരിത്രനേട്ടം സ്വന്തമാക്കിയത് 9 മാസം കൊണ്ട്
Oct 21, 2021, 13:22 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.10.2021) ഇന്‍ഡ്യയില്‍ കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 100 കോടി കഴിഞ്ഞു. ഒമ്പത് മാസം കൊണ്ടാണ് ഈ റെകോര്‍ഡ് നേട്ടം രാജ്യം സ്വന്തമാക്കിയത്. വ്യാഴാഴ്ച 14 ലക്ഷത്തിലേറെ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്‍ഡ്യയില്‍ ജനുവരി 16നാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്.
അതേസമയം ചരിത്രനേട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രോഗമുക്തി നിരക്കിലും വര്‍ധനവാണുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഡെല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.
ചൈനക്ക് ശേഷം 100 കോടി വാക്സിന്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്‍ഡ്യ. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും നല്‍കാനായത്.
Keywords: New Delhi, News, National, Top-Headlines, Vaccine, Health, COVID-19, Trending, Prime Minister, Narendra Modi, Total COVID-19 vaccine doses administered in India crosses 100-crore milestone