കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന് ജില്ലയിൽ ഇത് ആദ്യവോട്ട്: ജീവിതത്തിലാദ്യമായി ഏണിക്ക് കുത്തിയതിന്റെ ആഹ്ലാദത്തിൽ എം പി
Dec 14, 2020, 10:56 IST
പടന്നക്കാട്: (www.kasargodvartha.com 14.12.2020) കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന് കാസർകോട് ജില്ലയിൽ ഇത് ആദ്യവോട്ട്. എം പി യായ ശേഷം ഉണ്ണിത്താൻ സംസ്ഥാന കലോത്സവത്തിൻ്റെ വേദിയായ പടന്നക്കാടിന് സമീപം ഐങ്ങോത്താണ് താമസം. അദ്ദേഹത്തിൻ്റെ വീടും ക്യാമ്പ് ഓഫീസും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഐങ്ങോത്താണ്.
തൻ്റെയും റിട്ട. അധ്യാപികയായ ഭാര്യ സുധാകുമാരിയുടെയും പേരിലുള്ള വോട്ട് ഉണ്ണിത്താൻ താമസസ്ഥലമായ പടന്നക്കാട് വാർഡിലേക്ക് മാറ്റിയിരുന്നു. ജീവിതത്തിലാദ്യമായി ഏണിക്ക് കുത്തിയതിന്റെ ആഹ്ലാദം എം പി മാധ്യമ പ്രവർത്തകരോട് പങ്കവെച്ചു. കൊല്ലം കോപ്പറേഷൻ പരിധിയിൽ വോട്ടറായിരുന്ന താൻ കൈപ്പത്തിക്ക് മാത്രമാണ് ഇതുവരെ വോട്ട് ചെയ്തത്. തന്റെ കൊല്ലത്തെ വാർഡിൽ ലീഗ് ഇതുവരെ മത്സരിച്ചിരുന്നില്ല.

പടന്നക്കാട് എസ് എൻ എ യു പി സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ ഉണ്ണിത്താൻ എം പി വോട്ട് രേഖപ്പെടുത്തി. ഭാര്യയും ഒപ്പം ഉണ്ടായിരുന്നു.
പല തെരെഞ്ഞടുപ്പിലും മത്സരിച്ച തന്നെ കാസർകോട്ടെ ജനങ്ങളാണ് സ്വീകരിച്ച് എം പി യാക്കിയതെന്നും അതുകൊണ്ടുതന്നെ ഇനി മുതൽ താൻ കാസർകോട്ടുകാരനായിരിക്കുമെന്നും ഇവിടെ തന്നെയാണ് തൻ്റെ തുടർന്നുള്ള ജീവിതമെന്നും ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.
എം പിയായ ശേഷം നടക്കുന്ന ആദ്യതെരെഞ്ഞടുപ്പിൽ തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെക്കാനും എം പി മറന്നില്ല.