city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാറ്റയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 3.97 ഏക്കര്‍ ഭൂമി വിട്ടു നല്‍കും; പകരം എം.ഐ.സിക്ക് സ്ഥലം നല്‍കാനും ധാരണ; നാടിന്റെ നന്മ മാത്രമാണ് മുഖ്യമെന്ന് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍

കാസര്‍കോട്: (www.kasargodvartha.com 12.04.2020) 15 കോടി രൂപ ചെലവില്‍ ടാറ്റയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 3.97 ഏക്കര്‍ ഭൂമി വിട്ടു നല്‍കും. പകരം എം ഐ സിക്ക് റോഡ് സൗകര്യമുള്ള സര്‍ക്കാര്‍ സ്ഥലം നല്‍കാനും ധാരണയായി. കാസര്‍കോട് താലൂക്ക് ഓഫീസില്‍ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ എം.ഐ.സി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് സ്ഥലം വിട്ടു കൊടുക്കാന്‍ ധാരണയായത്.

നാടിന്റെ നന്മ മാത്രമാണ് മുഖ്യമെന്നും ആശുപത്രിക്ക് സ്ഥലം വിട്ടുകൊടുക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളുവെന്നും എം ഐ സി ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ആര്‍ ഡി ഒ, ഡെപ്യൂട്ടി കളക്ടര്‍, തഹല്‍സിദാര്‍ എന്നിവരും എം.ഐ.സി ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, സെക്രട്ടറിമാരായ ടി ഡി കബീര്‍, ജലീല്‍ കടവത്ത്, ഹുസൈന്‍ തങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ എം.ഐ.സി എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്തു.

ഏപ്രില്‍ 16നകം ഇതിന്റെ കടലാസ് ജോലികള്‍ എല്ലാം തീര്‍ത്ത് ആശുപത്രി നിര്‍മ്മാണം ആരംഭിക്കും. എം.ഐ.സിക്ക് സമീപത്തെ 12 ഏക്കര്‍ സ്ഥലത്ത് ആശുപത്രി നിര്‍മ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലത്തിന് ചെരിവ് ഉള്ളതിനാല്‍ ഇത് അനുയോജ്യമല്ലെന്ന് ടാറ്റയുടെ എഞ്ചിനീയര്‍മാര്‍ വിലയിരുത്തുകയായിരുന്നു. തൊട്ടടുത്ത എം ഐ സി യുടെ സ്ഥലം വിട്ടുകിട്ടിയാല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ടാറ്റ പ്രതിനിധികള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. കലക്ടര്‍ ഇക്കാര്യം എം.ഐ.സി. ഭാരവാഹികളെ അറിയിച്ചപ്പോള്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും പക്ഷേ ഇക്കാര്യം കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ടെന്ന് മറുപടിയും നല്‍കി.

എന്നാല്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തന്നെ ജില്ലാ ഭരണകൂടം സ്ഥലം നിരപ്പാക്കിയതോടെ എം.ഐ.സി ഭാരവാഹികള്‍ പണി നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്ന് കാണിച്ച് കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്നിന് കത്ത് നല്‍കുകയും എം.എല്‍.എ ഈ വിഷയം പരിഹരിക്കണമെന്ന് കലക്ടറോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തതോടെ ആശുപത്രി നിര്‍മ്മാണം അനിശ്ചിതത്വത്തിലാകുമെന്ന പ്രതീതി ഉണ്ടായതോടെയാണ് കലക്ടര്‍ എം.ഐ.സി. ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ച് പരിഹാരം കണ്ടത്.

സ്ഥലം നിരപ്പാക്കിയത് ശുഭമുഹൂര്‍ത്തം ഉണ്ടായത് കൊണ്ടാണെന്നായിരുന്നു ജില്ലാ ഭരണകൂടം എം.ഐ.സി. ഭാരവാഹികളെ അറിയിച്ചത്. സ്ഥലം നിരപ്പാക്കുന്നതില്‍ ജിഫ്രി മുത്തുക്കോയ തങ്ങളോട് അനുമതി ചോദിച്ചിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചതായാണ് വിവരം.

ടാറ്റയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 3.97 ഏക്കര്‍ ഭൂമി വിട്ടു നല്‍കും; പകരം എം.ഐ.സിക്ക് സ്ഥലം നല്‍കാനും ധാരണ; നാടിന്റെ നന്മ മാത്രമാണ് മുഖ്യമെന്ന് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍


എം ഐ സിയുടെ 3.97 ഏക്കര്‍ സ്ഥലവും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലവും ചേര്‍ത്ത് 5.50 ഏക്കര്‍ സ്ഥലത്താണ് ടാറ്റയുടെ മള്‍ട്ടി സ്‌പെഷ്യലിറ്റി കോവിഡ് ആശുപത്രി നിര്‍മ്മിക്കുക. രണ്ട് മാസം കൊണ്ട് തന്നെ ആശുപത്രി കെട്ടിടം പണിത് സര്‍ക്കാരിന് കൈമാറും.

അതേ സമയം ആശുപത്രി വിഷയത്തില്‍ എം ഐ സിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് കലക്ടര്‍ക്ക് കത്ത് നല്‍കിയത് വിവാദമാക്കി കൊണ്ട് എം എല്‍ എ ആശുപത്രി നിര്‍മ്മാണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി ജെ പി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, MIC, chattanchal, District Collector, Tata hospital controversy over
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia