Omicron BA4 | തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബിഎ4 വകഭേദം സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്
ചെന്നൈ: (www.kasargodvartha.com) തമിഴ്‌നാട്ടിലും ഒമിക്രോണ്‍ ഉപവകഭേദം ബിഎ4 വകഭേദം സ്ഥിരീകരിച്ചു. ചെങ്കല്‍പേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഈ വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് രണ്ടാമതായി ഒമിക്രോണ്‍ ഉപവകഭേദം ബിഎ4 സ്ഥിരീകരിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. വെള്ളിയാഴ്ചയാണ് രാജ്യത്ത് ഒമിക്രോണിന്റെ ഉപവകഭേദം ബിഎ4 ആദ്യമായി സ്ഥിരീകരിക്കുന്നത്. മെയ് ഒമ്പതിന് സൗത് ആഫ്രികയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ4 സ്ഥിരീകരിച്ചത്.
ഇന്‍ഡ്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് നടത്തിയ ജെനോം പരിശോധനയിലാണ് ഉപവകഭേദം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
അതേസമയം, രാജ്യത്ത് ശനിയാഴ്ച 2,323 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 25 മരണം റിപോര്‍ട് ചെയ്തു. രോഗമുക്തി നിരക്ക് 98.75% ആയി.
Keywords: News,National,India,Chennai,Top-Headlines,health,Trending, Tamil Nadu Reports First Omicron Subvariant BA4 Case