കാസർകോട്ട് കോവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Aug 16, 2020, 16:18 IST
ഉപ്പള: (www.kasargodvartha.com 16.08.2020) കാസര്‍കോട്ട് ഞായറാഴ്ച രണ്ടാമത്തെ കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പൈവളിഗെ പഞ്ചായത്ത് പരിധിയിലെ
അബ്ദുര്‍ റഹ്മാന്-മുംതാസ് ദമ്പതികളുടെ മകള്‍ റിസ ഫാത്വിമ (ഏഴ് മാസം) ആണ് മരിച്ചത്.
കുട്ടിയുടെ മാതാപിതാക്കളും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കാസര്‍കോട് നഗരപരിധിയിലെ മോഹനനും(71) ഞായറാഴ്ച്ച പുലര്‍ച്ചെ കോവിഡ് ബാധിച്ച് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചിരുന്നു.
Keywords: Uppala, News, Kerala, Kasaragod, Death, COVID19, Trending, Baby, Seven-month-old baby died due to COVID infection