കടയിൽ നിന്ന് ദോശ മാവ് വാങ്ങിയ സീരിയൽ നടിക്ക് 'കോളടിച്ചു'; അപ്പം ഉണ്ടാക്കിയപ്പോൾ കിട്ടിയത് 'സ്വർണമൂക്കുത്തി'
Jan 20, 2022, 14:22 IST
കൊച്ചി: (www.kasargodvartha.com 20.01.2022) കടയിൽ നിന്ന് ദോശ മാവ് വാങ്ങിയ സീരിയൽ നടിക്ക് 'കോളടിച്ചു'. ദോശയുണ്ടാക്കിയപ്പോൾ കിട്ടിയത് സ്വർണമൂക്കുത്തി. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കംപനിയുടെ ദോശമാവ് വാങ്ങിയ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് ഇവർ ദോശമാവ് വാങ്ങിയത്.
ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് മൂക്കുത്തി ശ്രദ്ധയിൽ പെട്ടതെന്നും മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. പാക് ചെയ്യുന്ന സമയത്ത് ജോലിക്കാരുടെ ആരുടേതെങ്കിലും മൂക്കുത്തി അബദ്ധത്തില്‍ മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്.
കുട്ടികളോ മറ്റോ ഇതറിയാതെ കഴിച്ചിരുന്നെങ്കില്‍ മൂക്കുത്തി വയറ്റില്‍ പോയെനെയെന്നും നടിയുടെ കുടുംബം പ്രതികരിച്ചു.

Keywords: News, Kerala, Kochi, Top-Headlines, Trending, Actor, Gold, Food, Work, Serial actress, Gold nose, Serial actress gets gold nose stud from dosa.
< !- START disable copy paste -->