കാസര്‍കോട് ജില്ലാ ബാങ്കില്‍ കസേരകളി; കോടതി ഉത്തരവുമായെത്തിയ സഹകരണ ജോ. രജിസ്ട്രാറെ ബാങ്ക് ജനറല്‍ മാനേജര്‍ മുറിയിലേക്ക് കയറ്റാതെ മുറിപൂട്ടി
Jan 16, 2017, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 16/01/2017) കാസര്‍കോട് ജില്ലാ ബാങ്കില്‍ കസേരകളി. കോടതി ഉത്തരവുമായെത്തിയ സഹകരണ ജോ. രജിസ്ട്രാറെ ബാങ്ക് ജനറല്‍ മാനേജര്‍ മുറിയിലേക്ക് കയറ്റാതെ മുറിപൂട്ടി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട്ടു നിന്നും ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കണ്ണൂര്‍ സ്വദേശി കെ. സുരേന്ദ്രനെയാണ് ജനറല്‍ മാനേജര്‍ എ. അനില്‍ കുമാര്‍ ജോലിക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ മുറി പൂട്ടിയത്.
2016 ജൂലൈ രണ്ടു മുതല്‍ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലാ ബാങ്കില്‍ ജോ. രജിസ്ട്രാറായി ജോലി ചെയ്തുവരികയാണ്. ഇതിനിടയില്‍ സുരേന്ദ്രനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കാന്‍ അഞ്ചു മാസം മാത്രം ഉള്ളപ്പോഴാണ് സുരേന്ദ്രനെ സ്ഥലം മാറ്റിയത്. ഇത് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്നാരോപിച്ച് സുരേന്ദ്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
ജനുവരി മൂന്നു മുതല്‍ ആറു വരെ സുരേന്ദ്രന്‍ കാഷ്വല്‍ ലീവിലായിരുന്നു. ഇതിനിടയില്‍ പാലക്കാട് സ്വദേശിനി എസ്. സുഷമ ഡെപ്യൂട്ട് രജിസ്ട്രാര്‍ സ്ഥാനത്തു നിന്നും ജോ. രജിസ്ട്രാറായി കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയിരുന്നു. സ്ഥലം മാറ്റം ലഭിച്ചതിന്റെ പിറ്റേദിവസം തന്നെ കാസര്‍കോട്ട് ചാര്‍ജെടുക്കാന്‍ തിരുവനന്തപുരത്തു നിന്നും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സുഷമ കാസര്‍കോട്ടെത്തിയെങ്കിലും ജോ. രജിസ്ട്രാറായിരുന്ന സുരേന്ദ്രന്‍ അവധിയിലായതിനാല്‍ ചാര്‍ജ് ഏറ്റുവാങ്ങാതെ സ്വയം ചാര്‍ജ് ഏറ്റെടുക്കുകയായിരുന്നു. സുരേന്ദ്രന്റെ പക്കലുള്ള ഫയലോ സീലോ ഓഫീസ് രേഖകളോ കൈമാറാതെയായിരുന്നു സുഷമയുടെ ചാര്‍ജ് ഏറ്റെടുക്കല്‍.
അഞ്ച്, ആറ് തീയ്യതികളില്‍ ജോലിക്ക് വന്ന സുഷമ ഏഴാം തീയ്യതി മുതല്‍ ലീവെടുത്ത് നാട്ടിലേക്ക് പോയി. ഇതിനിടയില്‍ സുരേന്ദ്രന്‍ കോടതി ഉത്തരവുമായി തിങ്കളാഴ്ച എത്തിയപ്പോഴാണ് ജനറല്‍ മാനേജര്‍ ജോ. രജിസ്ട്രാര്‍ ഓഫീസറുടെ മുറി പൂട്ടിയിട്ടത്. കോടതി ഉത്തരവുണ്ടായിട്ടും തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ സുരേന്ദ്രന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലും തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ചയും താന്‍ ബാങ്കില്‍ ജോലിക്കെത്തുമെന്ന് സുരേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, Bank, Police, complaint, Seat dispute in Kasaragod district bank.