സനല്‍ കുമാര്‍ വധം; പ്രതിയായ ഡി വൈ എസ് പിയെ രക്ഷപ്പെടാന്‍ സഹായിച്ച യുവാവ് പോലീസ് പിടിയില്‍, പിടിയിലായത് കാര്‍ എത്തിച്ചു കൊടുത്തയാള്‍
Nov 11, 2018, 19:11 IST
തിരുവനന്തപുരം: (www.kasargodvartha.com 11.11.2018) നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതിയായ ഡി വൈ എസ് പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച യുവാവിനെ പോലീസ് പിടികൂടി. ഹരികുമാറിന് കാര്‍ എത്തിച്ചു കൊടുത്ത അനൂപിനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ബിനുവിന്റെ മകനാണ് അനൂപെന്ന് പോലീസ് പറഞ്ഞു.
വാക്കുതര്‍ക്കത്തിനൊടുവില്‍ ഡി വൈ എസ് പി ഹരികുമാര്‍ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസന്വേഷണം ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഡി.വൈ.എസ്.പിക്കും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാറിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, news, Top-Headlines, DYSP, accused, Murder-case, Sanal Kumar murder; One more in Police custody
< !- START disable copy paste -->
Keywords: Thiruvananthapuram, Kerala, news, Top-Headlines, DYSP, accused, Murder-case, Sanal Kumar murder; One more in Police custody
< !- START disable copy paste -->