പച്ചക്കറി വണ്ടിയിലെ സെയില്‍സ്മാന് കോവിഡ്; സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേര്‍;കര്‍ശന നിയന്ത്രണങ്ങള്‍ ഒരുക്കിയതായി പോലീസ്,ജനങ്ങള്‍ ജാഗ്രത പാലിക്കണം
Jul 17, 2020, 22:45 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.07.2020) വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് ബാധിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റൂട്ട് മാപ്പില്‍ യുവാവ് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് കണ്ടെത്തല്‍.
പ്രദേശത്ത് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു.
പച്ചക്കറി വണ്ടിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ബളാല്‍ സ്വദേശിയായ യുവാവിന് വെള്ളിയാഴ്ച്ച വൈകിട്ടാണ് കോവിഡ്19 സ്ഥിതീകരിച്ചത്.
പച്ചക്കറി വണ്ടിയില്‍ ജോലിക്കാരനായിരുന്ന യുവാവ് പനി ബാധിച്ചു വീട്ടില്‍ കിടപ്പിലായിരുന്നു. ഇതിനിടയില്‍ കോവിഡ് ടെസ്റ്റിനായി ആരോഗ്യ വകുപ്പ് യുവാവിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പനി മാറിയ യുവാവ് ആളുകളുമായി സമ്പര്‍ക്കം തുടങ്ങിയതിനിടയിലാണ് പരിശോധനാഫലം പോസിറ്റീവ് ആയത്.
കോവിഡ് സ്ഥിരീകരണ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടന്‍ വെള്ളരിക്കുണ്ട് സി ഐ പ്രേംസദന്‍, എസ് ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ സ്ഥലത്തെത്തി ഈ ഭാഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ സ്വയം ക്വാറന്റയിനില്‍ പോകണമെന്നും എല്ലാവരും തന്നെ മുന്‍കരുതല്‍ നടപടിയുമായി സഹകരിക്കണമെന്നും രോഗം സ്ഥിതീകരിച്ച പ്രദേശത്ത് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത് എന്നും വെള്ളരിക്കുണ്ട് സി ഐ പ്രേം സദന്‍ പറഞ്ഞു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ മാത്രമേ മഹാമാരിയായ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു വെന്നും ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.
ഇതിനിടയില്‍ യുവാവ് പച്ചക്കറി സാധങ്ങള്‍ വിതരണം ചെയ്തിട്ടുള്ള കടകളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്. കോവിഡ് സ്ഥിതീകരിച്ച യുവാവിന്റെ പിതാവും വെള്ളരിക്കുണ്ട് ബളാല്‍ എന്നിവിടങ്ങളിലെ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Keywords: Kasaragod, Vellarikundu, News, Kerala, COVID-19, Trending, Vegitable, salesman in the vegetable cart has covid