90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന സ്ഥലങ്ങളിൽ റീ പോളിംഗ് നടത്തണം: ഹക്കീം കുന്നിൽ
Dec 14, 2020, 20:39 IST
കാസർകോട്: (www.kasargodvartha.com 14.12.2020) ജില്ലയിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിൽ റീ പോളിംഗ് നടത്തണമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. ഭരണത്തിൻ്റെ തണലിൽ വ്യാപകമായി ആക്രമം അഴിച്ചുവിട്ടും ബൂത്ത് പിടിച്ചും കള്ളവോട്ട് ചെയ്തും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയായിരുന്നു.
ജില്ലയിൽ യു ഡി എഫ് മിന്നുന്ന വിജയം നേടും: കോൺഗ്രസ്
കാസർകോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ മിന്നുന്ന വിജയം നേടുമെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ പറഞ്ഞു. ഭരണത്തിൻ്റെ മറവിൽ സി പി എം ആക്രമമഴിച്ചുവിട്ടും ബൂത്തുകൾ പിടിച്ചെടുത്തും, കള്ളവോട്ടുകൾ ചെയ്തും ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചു.
എന്നാൽ ഉൽബുദ്ധരായ വോട്ടർമാർ പ്രതിസന്ധികളെ അതിജീവിച്ച് സമ്മതിദാനവകാശം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ തിളക്കമേറിയ വിജയം യുഡിഎഫിനുണ്ടാകുമെന്നും ഹക്കീം കുന്നിൽ കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Trending, UDF, Leader, Poll, Hakeem Kunnil, Re-polling should be held in areas where more than 90 per cent polling has taken place: Hakeem Kunil.