എലികൾ മദ്യപാനികളാണെന്ന് പോലീസ് റിപോർട്ട്; കുടിച്ചുതീര്‍ത്തത് 9 ലക്ഷം ലിറ്റര്‍ മദ്യം!
May 5, 2017, 07:41 IST
പട്ന (ബീഹാര്‍): (www.kasargodvartha.com 05.05.2017) മനുഷ്യരെ പോലെ എലികളും മദ്യപാനികളാണെന്ന് പോലീസ് റിപോർട്ട്. ബീഹാറിലെ എലികള്‍. പല തവണയായി പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തതായി ബീഹാര്‍ പോലീസ് വെളിപ്പെടുത്തുന്നു. എന്നാൽ ഇക്കാര്യത്തിൽ പോലീസ് മേധാവി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
മദ്യനിരോധനം നിലവിലുള്ള ബീഹാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പിടികൂടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായി കാണാതാകുന്നതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബീഹാര്‍ പോലീസ് ഇത്തരമൊരു വിശദീകരം നല്‍കിയത്. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം പുറം ലോകമറിയുകയും പോലീസ് മേധാവി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുകയുമാണുണ്ടായത്.
ചില മദ്യക്കുപ്പികള്‍ നശിച്ചുപോയെന്നും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്ത്തതായുമാണ് പോലീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അതേ സമയം ഇത്തരം വിശദീകരണങ്ങളില്‍ തൃപ്തരല്ലെന്നും പട്ന മേഖലാ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ മദ്യം 'കടത്തിയ'വര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എ ഡി ജി പി എസ് കെ സിംഗാൾ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Rats Drink Alcohol: Bihar Police
Keywords: Bihar, Alcohol, Police, Police-Station, Report, Enquiry, State, Missing, Media, Rats, Meeting, Order, Action, ADGP.