കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ ഇറക്കാനുള്ള സൗകര്യം ഏര്‍പെടുത്തണം: രാജ്മോഹന്‍ ഉണ്ണിത്താന് എം പി
May 6, 2020, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2020) കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദത്തിന് ഒടുവില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണെങ്കിലും ഈ ഇവാക്യു ഓപ്പറേഷനില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെ ഒഴിവാക്കിയ നടപടി നീതികരിക്കുന്നതല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി പറഞ്ഞു.
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ള പ്രവാസികള്‍ ഏറെയും ആശ്രയിക്കുന്നത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെയാണ്. കണ്ണൂര്‍ വിമാനത്താവളത്തിനെ ഒഴിവാക്കിയത് കാരണം ഈ ലോക്ക് ഡൗണ്‍ കാലത്ത് തങ്ങളുടെ വീടുകളിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതായി തീരുമെന്നും അതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഇവാക്യു ഓപ്പറേഷനില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയോടും ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Airport, Rajmohan Unnithan MP demands to open Kannur airport for expats
< !- START disable copy paste -->