Fake Trophies | 144 വ്യാജ ഫിഫ ലോകകപ് ട്രോഫികള്‍ ഖത്വറില്‍ പിടിച്ചെടുത്തു; നിയമലംഘകര്‍ക്കെതിരെ നടപടി
ദോഹ: (www.kasargodvartha.com) 144 വ്യാജ ഫിഫ ലോകകപ് ട്രോഫികള്‍ ഖത്വറില്‍ പിടിച്ചെടുത്തു. ലോകകപ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ് സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും പിന്നാലെയാണ് 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തതെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇകനോമിക് ആന്‍ഡ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപാര്‍ട്‌മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
നിയമലംഘകര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്വറില്‍ ലോകകപ് ഫുട്‌ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി രൂപംകൊടുത്ത നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകകപ് സംഘാടനത്തിനുള്ള സുപ്രീം കമിറ്റി ഫോര്‍ ലെഗസി ആന്‍ഡ് ഡെലിവറിയും ഖത്വര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
Keywords: news,World,FIFA-World-Cup-2022,Top-Headlines,Trending,Gulf, Qatar,international, Sports,Football, Qatar: Fake World Cup trophies seizedThe Economic and Cyber Crimes Combating Department, in cooperation with the Intellectual Property Protection Committee, seized 144 counterfeit cups similar to the FIFA World Cup Qatar 2022™, for violation of Law number 10/2021 on hosting FIFA World Cup Qatar 2022™. #MOIQatar pic.twitter.com/ysRXlhmo2S
— Ministry of Interior (@MOI_QatarEn) November 2, 2022