പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തതിന് എ ഐ എല്‍ യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പി വി സുരേന്ദ്രനാഥ് ഉള്‍പ്പെടെയുള്ള അഭിഭാഷകരെ അറസ്റ്റ് ചെയ്ത ദില്ലി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം
Jan 31, 2020, 11:54 IST
ന്യഡൂല്‍ഹി: (www.kasargodvartha.com 31.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്ത ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ (എ ഐ എല്‍ യു) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ പി വി സുരേന്ദ്രനാഥ് ഉള്‍പ്പെടെയുള്ള അഭിഭാഷകരെ അറസ്റ്റ് ചെയ്ത ദില്ലി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം. സുരേന്ദ്രനാഥിനെ കൂടാതെ എ ഐ എല്‍ യു വൈസ് പ്രസിഡണ്ട് സോം ഡുട്ട ഷര്‍മ, ട്രഷരര്‍ അനില്‍ കുമാര്‍ ചൗഹാന്‍ തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് ജന്‍ ഏകത ജന്‍ അധികാര്‍ ആന്ദോളന്‍ നേതൃത്വത്തില്‍ എ ഐ എല്‍ യു ഉള്‍പെടെയുള്ള സംഘടനാ നേതാക്കളടക്കം പ്രതിഷേധ ചങ്ങല തീര്‍ത്തത്. നിരവധി ഇടതുപക്ഷ ദേശീയ നേതാക്കളെയും നൂറുകണക്കിന് പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധം തടയാനായി 3,000 പോലീസുകാരെയും അര്‍ധസൈനികരെയും വിന്യസിച്ചെങ്കിലും രാജ്ഘട്ട്, ചെങ്കോട്ട, ജമാമസ്ജിദ്, ഡല്‍ഹി ഗേറ്റ്, ഗോല്‍ച്ച, ശാന്തിവന്‍ എന്നിവിടങ്ങളില്‍ മനുഷ്യച്ചങ്ങല ഒരുങ്ങി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊതുസമൂഹത്തിന്റെയും അഭിഭാഷകരുടെയും പ്രതിഷേധം ഉയരുകയാണ്.
144 പ്രഖ്യാപിക്കാത്ത സ്ഥലത്ത് തികച്ചും സമാധാനപരമായി നടത്തിയ പ്രതിഷേധത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ അപലപിക്കുന്നതായും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും എ ഐ എല്‍ യു ദേശീയ സമിതി അംഗം അഡ്വ പി വി ജയരാജന്‍ അറിയിച്ചു.
Keywords: News, National, New Delhi, Top-Headlines, Trending, arrest, Police, Protest, Protests against arrest of AILU leaders
< !- START disable copy paste -->

SUMMARY: AILU Kerala State Committee condemns the cowardly action by the Delhi police and Central Government preventing democratic protests against CAA and NRC. The arrest of AILU National leaders and others gathered to form human chain is unjustifiable. It is shame on the Modi regim to run the government in autocratic style showing intolerance to people's dissent.