കൗണ്‍സിലിങിന് എത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റിൽ
Mar 17, 2022, 12:45 IST
പത്തനംതിട്ട: (www.kasargodvartha.com 17.03.2022) കൂടലില്‍ പോക്‌സോ കേസില്‍ വൈദികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ ഓര്‍തഡോക്‌സ് പള്ളിയിലെ വികാരി പോൻഡ്സൻ ജോൺ ആണ് പിടിയിലായത്. കൗണ്‍സിലിങിനെത്തിയ 17കാരിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലര്‍ചെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
Updated
Keywords: Pathanamthitta, News, Kerala, Top-Headlines, Trending, Custody, Police, Crime, Girl, Complaint, Priest in police custody for pocso case.
< !- START disable copy paste -->