കോവിഡ് ബാധിച്ച് ഗര്‍ഭിണി മരണപ്പെട്ടു
Oct 11, 2020, 19:58 IST
കാസർകോട്: (www.kasargodvartha.com 11.10.2020) കോവിഡ് ബാധിച്ച് ഗർഭിണി മരണപ്പെട്ടു. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഹനീഫ (സൗദി)യുടെ ഭാര്യ സമീറ (36)യാണ് ശനിയാഴ്ച് രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സമീറയെ ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു.
ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സമീറ സൗദിയില്‍ നിന്നും നാട്ടിലെത്തിയത്.
മകള്‍: സഹ്ബ. സഹോദരങ്ങള്‍: ശബീര്‍, തന്‍വീര്‍, ജുനൈദ്, ഫാത്വിമ, പരേതനായ തസ്‌രീഫ്.
ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കും.
Keywords: Kasaragod, Kerala, News, Kannur, Medical College, Women, Death, COVID-19, Top-Headlines, Trending, Pregnant woman died of Covid
< !- START disable copy paste -->