city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്നു; പരിക്ക് ഗുരുതരം, കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 05.05.2020) വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്നു.തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയിലേറ്റ പരിക്ക് ഗുരുതമായതിനാൽ പിന്നീട് മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കർണ്ണാടക പോലീസ് കടത്തിവിടാത്തതിനാൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ പിലിക്കോട്‌ കാലിക്കടവിലെ സനോജി (29)നാണ് പരിക്കേറ്റത്.
ഉളിയത്തടുക്ക എസ്.പി.നഗറിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 6.30 മണിയോടെയാണ് സംഭവം.കൂടെയുണ്ടായിരുന്ന പോലീസുകാരനായ തളങ്കരയിലെ പി.എ വഹാബ് ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് വിദ്യാനഗർ സ്‌റ്റേഡിയത്തിനടുത്ത് വെച്ച് പിടികൂടിയിട്ടുണ്ട്. എരിയാർ സ്വദേശിയായ മുഹമ്മദ് അജ്മൽ (21) ആണ് പിടിയിലായത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ അനുസരിച്ച് കേസെടുക്കാനാണ് പോലീസിൻ്റെ തീരുമാനം എന്നറിയുന്നു.

വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു കടന്നു; പരിക്ക് ഗുരുതരം, കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പിടികൂടി


Keywords:  Kasaragod, Kerala, news, Top-Headlines, Trending, Vidya Nagar, Uliyathaduka, Injured, Police, hospital, Police officer injured after hit by bike 
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia